2024 ലെ ദേശീയ അധ്യാപക പുരസ്കാരം കൊയിലാണ്ടി ഗവണ്മെന്റ് ഐടിഐ യിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് അക്ബര്‍ എം ന്



കൊയിലാണ്ടി: 2024 ലെ ദേശീയ അധ്യാപക പുരസ്കാരം കൊയിലാണ്ടി ഗവണ്മെന്റ് ഐ ടി ഐ യിലെ സീനിയര്‍ ഇന്‍സ്ട്രക്ടറായ മുഹമ്മദ് അക്ബര്‍. എം ന് ലഭിച്ചു. നൈപുണ്യ പരിശീലന വിഭാഗത്തില്‍ ഒന്‍പത് ദേശീയ അവാര്‍ഡുകളില്‍ ഒന്നാണ് അദ്ദേഹത്തിന് ലഭിച്ചത്.
നോണ്‍ എഞ്ചിനീയറിങ് ട്രേഡ് വിഭാഗത്തിലാണ് പുരസ്കാരം. ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രോപതി മുര്‍മുവില്‍നിന്ന് മുഹമ്മദ് അക്ബര്‍ പുരസ്കാരം ഏറ്റുവാങ്ങി
കൊയിലാണ്ടി ഗവണ്മെന്റ് ഐടിഐ യിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് ട്രേഡിലെ അധ്യാപകനാണ് മുഹമ്മദ് അക്ബര്‍. വൊക്കേഷണല്‍ മികവിന് 2022- 2023 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാരിന്റെ പ്രശംസ ഏറ്റവാങ്ങിയിട്ടുണ്ട്. കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയാണ് മുഹമ്മദ് അക്ബര്‍.














