അധ്യാപക ദിനാചരണം നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകരെ ആദരിച്ചു

അധ്യാപക ദിനാചരണം നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകരെ ആദരിച്ചു

കൊയിലാണ്ടി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരേയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

ആദ്യ സമ്മാനം പ്രിന്‍സിപ്പല്‍ കെ. കെ. അമ്പിളി  ഏറ്റു വാങ്ങി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ശില്‍പ, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ മാളവിക ബാബുരാജ്, ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങളായ എം. എം. ദേവപ്രിയ, അശ്വതി ഷാജി, അമയ, സൂര്യനന്ദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!