കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു (മാസം 5000 രൂപ വീതം സ്റ്റൈപ്പന്റ്). വി.എച്ച്. എസ് .സി. (അഗ്രി), അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗാനിക് ഫാര്‍മിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
2024 ആഗസ്റ്റ് ഒന്നിന് 18-41 പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. ഇന്ന് (ആഗസ്റ്റ് 6) മുതല്‍ 13 വരെ www.keralaagriinterns.gov.in പോര്‍ട്ടലിലൂടേയോ, കൃഷി ഭവന്‍/കൃഷി അസി. ഡയറക്ടര്‍ ഓഫീസ്/പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.






