നായനാര്‍ ബാലികാ സദനത്തില്‍ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും വിദ്യാ വനവും നിര്‍മിക്കും,കാടകത്തെ കൗതുകങ്ങള്‍ പങ്കുവെച്ച് വനം വകുപ്പിന്റെ ക്ലാസ്സ്

നായനാര്‍ ബാലികാ സദനത്തില്‍ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും വിദ്യാ വനവും നിര്‍മിക്കും,കാടകത്തെ കൗതുകങ്ങള്‍ പങ്കുവെച്ച് വനം വകുപ്പിന്റെ ക്ലാസ്സ്

കോഴിക്കോട്: കാടിനെയും കാട്ടിലെ കൗതുക കാഴ്ചകളെയും പരിചയപ്പെടുത്താനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ബോധവല്‍ക്കരണ പരിപാടി എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നടന്നു. ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളും കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘മടിത്തട്ടി’ലെ വയോജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വനം, പക്ഷിമൃഗാധികള്‍, അവയുടെ സംരക്ഷണം എന്നിവയെ കുറിച്ചുള്ള സമഗ്രമായ അറിവ് പകരുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സോഷ്യല്‍ ഫോറസ്റ്ററി ഉത്തര മേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ആര്‍ കീര്‍ത്തി, നായനാര്‍ ബാലികാ സദനത്തിലെ മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ചതു. സദനത്തിലെ അന്തേവാസികളുടെ മാനസികോല്ലാസത്തിനായി ഇവിടെ വനം വകുപ്പിന്റെ സഹായ സഹകരണത്തോടെ ബട്ടര്‍ഫ്ളൈ ഗാര്‍ഡനും വിദ്യാവനവും ഒരുക്കുമെന്ന് അവര്‍ അറിയിച്ചു.

നായനാര്‍ ബാലികാ സദനം സെക്രട്ടറി പ്രൊഫ. സി. കെ. ഹരീന്ദ്രനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, ദിവ്യ. കെ. എല്‍, മന്‍സൂര്‍. എം, എ. അഭിലാഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ സ്വാഗതവും, പി. തങ്കമണി നന്ദിയും അറിയിച്ചു. തുടര്‍ന്ന്, റിട്ടയേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് വനം വന്യജീവി സംരക്ഷണം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!