ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ

കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യ തയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2024-26 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഹിന്ദി ഡിഗ്രി, എം എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 17 നും 35 നും ഇടയിൽ. ഒബിസി വിഭാഗത്തിന് 3 വർഷത്തെ ഇളവ് ലഭിക്കും. അവസാന തീയതിയായ സെപ്‌തംബർ 20 ന് 5 മണിക്ക് മുൻപായി.
പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനം തിട്ട എന്ന വിലാസത്തി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547126028, 04734-296496.

ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്

തലശ്ശേരി ധർമടം
ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ 2024-2025 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനത്തിന് ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സിൽ വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

വിദ്യാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!