ജില്ലാ ജാഗ്രത സമിതി – ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു

ജില്ലാ ജാഗ്രത സമിതി – ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർമാർക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തു ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ പി അധ്യക്ഷ വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ജാഗ്രത സമിതി അംഗങ്ങളും ജില്ലാ പഞ്ചായത് മെമ്പർമാർ ഉൾപ്പെടെയുള്ളവർ ശിപാശാലയിൽ പങ്കെടുത്തു.

ജാഗ്രത സമിതി പ്രവർത്തനവും ഏകോപനവും എന്ന വിഷയത്തിൽ കില ഫാക്കൽറ്റി ശ്രീമതി രോഹിണി മുത്തൂർ ക്ലാസ് എടുത്തു. ജാഗ്രത സമിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള രൂപരേഖ എന്ന വിഷയം ജില്ലാ ജാഗ്രത സമിതി അംഗം അഡ്വ. ശരൺ പ്രേം അവതരിപ്പിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം സ്വാഗതവും ജില്ലാ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജന പി എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!