കൊയിലാണ്ടി നഗരസഭയിലെ ആദ്യ ഹാപ്പിനെസ് പാര്‍ക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ആദ്യ ഹാപ്പിനെസ് പാര്‍ക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം. എല്‍. എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. പാര്‍ക്ക് സമര്‍പ്പിച്ച കെ. എം.  രാജീവന് (സ്റ്റീല്‍ ഇന്ത്യ) മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് സ്വാഗതം പറഞ്ഞു.

വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ. എ. ഇന്ദിര, പൊതുമരാമത്ത് ചെയര്‍മാന്‍ ഇ. കെ. അജിത്ത്, ക്ഷേമകാര്യ ചെയര്‍മാന്‍ കെ. ഷിജു, ആരോഗ്യ വിഭാഗം ചെയര്‍പേഴ്സണ്‍ സി. പ്രജില, വിദ്യാഭ്യാസ വിഭാഗം ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, കണ്‍സിലര്‍മാരായ പി. രത്നവല്ലി, വി. പി. ഇബ്രാഹിംകുട്ടി, കെ. കെ. വൈശാഖ്, എ. ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.

പാർക്കിൽ കുടിവെള്ള സൗകര്യം ഫ്രീ വൈഫൈ സൗകര്യം ടി. വി, എഫ് എം റേഡിയോ, സിസിടിവി എന്നിവയും ഒരുക്കിയിട്ടുണ്ട്.
സായാഹ്നങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നഗരസഭയുടെ മുൻകൂർ അനുവാദത്തോടെ അനുവദിക്കുന്നതാണെന്നും
എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ടും അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ് ടി രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!