സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ ബസ്സിടിച്ച് അപകടം


കൊയിലാണ്ടി വെറ്റിലപ്പാറയില്‍ സര്‍വ്വീസ് റോഡില്‍ സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ ബസ്സിടിച്ച് അപകടം ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 18 ആര്‍ 5664 എന്ന നമ്പറിലുള്ള കിങ് കൊഗര്‍ എന്ന ബസ് കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇന്നോവയും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാറിന്‍ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
















