ആർ.എസ്.എസ്.സമന്വയ ബൈഠക് ആരംഭിച്ചു

പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് തുടങ്ങി പാലക്കാട് അഹല്ല്യ കാമ്പസിലാണ്  ആർ എസ് എസ് വിവിദക്ഷേത്ര സംഘടനകളുടെ  ബൈഠക്ക്. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ബൈഠക് മൂന്നു ദിവസങ്ങളിലായായിരിക്കും നടക്കുക. വർഷംതോറും നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് കഴിഞ്ഞവർഷം വേദിയായിരുന്നത് പൂനെ ആണ്.
സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ്, അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ എന്നിവരും മൂന്നു ദിവസങ്ങളിലായി നടക്കുന്ന ബൈഠകിൽ പങ്കെടുക്കും.
സംഘപരിവാറിലെ 32 സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് 320 കാര്യകർത്താക്കൾ ആണ് അഖില ഭാരതീയ സമന്വയ ബൈഠകിൽ പങ്കെടുക്കുന്നത്.
രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാൻ സംഘ്, ബിഎംഎസ് എന്നിവ അടക്കമുള്ള വിവിധ സംഘടനകളുടെ ദേശീയ അധ്യക്ഷൻമാർ , സംഘടനാ സെക്രട്ടറിമാർ എന്നിങ്ങനെ പ്രധാന ചുമതലകൾ വഹിക്കുന്നവരാണ് അഖില ഭാരതീയ സമന്വയ ബൈഠകിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!