കളിആട്ടം 2023 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത നാടക പ്രവര്‍ത്തകനും, തിരക്കഥ കൃത്തൂമായ അനീഷ് അഞ്ജലി നിര്‍വഹിച്ചു
പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം കളിആട്ടം 2023 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത നാടക പ്രവര്‍ത്തകനും, തിരക്കഥ കൃത്തൂമായ അനീഷ് അഞ്ജലി നിര്‍വഹിച്ചു.
ഏപ്രില്‍ 27 മുതല്‍ മെയ് 2വരെ ഒരാഴ്ച്ച നീളുന്ന ക്യാമ്പില്‍ അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും, പ്രശസ്ത നാടക സംവിധായകന്‍ മനോജ് നാരായണന്‍ നേതൃത്വം നല്‍കും. നാടക പ്രവര്‍ത്തകന്‍ അബൂബക്കര്‍ മാഷാണ് കോ ഓഡിനേറ്റര്‍.
പതിനൊന്നാമത് കളി ആട്ടത്തിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഇ. കെ. അജിത് അധ്യക്ഷത വഹിച്ചു. കലാലയം പ്രസിഡന്റ് യു. കെ. രാഘവന്‍, ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍, സംഘാ ടക സമിതി ജനറല്‍ കണ്‍വീനര്‍ അശോകന്‍ കോട്ട്, ക്യാമ്പ് കണ്‍വിനര്‍ ശ്യാം ചെറുവത്ത്, പ്രോഗ്രാം കണ്‍വീനര്‍ കാശി പൂക്കാട് എന്നിവര്‍ സന്നിഹിതരായി.


