കെഫാ ചാമ്പ്യന്‍സ് ലീഗ് സീസണ്‍-4: സെപ്റ്റംബര്‍ 15 മുതല്‍
കേരളാ എക്‌സ്പ്പാറ്റ് ഫുട്‌ബോള്‍ അസ്സോസ്സിയേഷന്‍ യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യന്‍സ് ലീഗ് കെ.സി.എല്‍. സീസണ്‍-4 ഈ വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കും. യു എ ഇ യിലെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള 27 ടീമുകളെ ദുബൈ, അബുദാബി എന്നീ രണ്ടു മേഖലകളാക്കി തിരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
നവംബര്‍ അവസാന വാരമായിരിക്കും ഫൈനല്‍. ഇതോടൊപ്പം നടക്കുന്ന കെഫാ മാസ്റ്റേഴ്സ് ലീഗില്‍ 8 ടീമുകള്‍ പങ്കെടുക്കും. മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഫിക്‌സ്ചറിങ് ചടങ്ങ് സെപ്റ്റംബര്‍ 1 നു വൈകീട്ട് ദുബൈ ഖിസൈസിലെ അറക്കല്‍ പാലസ് റെസ്റ്റോറന്റില്‍ വെച്ചു നടക്കും.
ഈ സീസണില്‍ കെഫാ ടീമുകള്‍ക്കും , മാനേജേഴ്സിനും കുടുംബാംഗങ്ങള്‍ക്കുമായി ആസ്റ്റര്‍ ഹോസ്പ്പിറ്റലുമായി ചേര്‍ന്ന് കെഫാ നടപ്പിലാക്കുന്ന കെഫാ – ആസ്റ്റര്‍ മെഡിക്കല്‍ കാര്‍ഡ് വിതരണ ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്നും കെഫാ ഭാരവാഹികള്‍ അറിയിച്ചു.