അരിക്കുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ യുവാവ് മരണപ്പെട്ടു


കൊയിലാണ്ടി അരിക്കുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍ യുവാവ് മരണപ്പെട്ടു.
അരിക്കുളം ഊരള്ളൂര്‍ സ്വദേശി അര്‍ജുനന്‍ (32) നാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2. 30 ഓടെയാണ് സംഭവം. അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ ഒറവിങ്കല്‍ താഴെ വളവില്‍ നിയന്ത്രണം വിട്ടു ബൈക്ക് മതിലില്‍ ഇടിച്ച് ഡ്രൈനേജിലേക്ക് വീണ നിലയിലാണ് ഉള്ളത്.
പരിക്കേറ്റ അര്‍ജുനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അര്‍ജുന്‍ വിദേശത്ത് ജോലി ചെയ്തു വരികയാണ്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ട ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മെന്ന് പോലീസ് അറിയിച്ചു.
















