നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം നാലേക്കറോളം കാടിന് തീപിടിച്ചു
നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം സ്‌കൂളിന്റെ അധീനതയിലുള്ള നാലേക്കറോളം വരുന്ന കാടിനാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടി തീപിടിച്ചു, കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും വെള്ളം ഉപയോഗിച്ച് രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ തീപൂര്‍ണ്ണമായും അണച്ചു.
സാമൂഹ്യവിരുദ്ധര്‍ തവളമാക്കി ഇവിടെ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന് കരുതുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് ഇവിടെ വന്‍തോതിലുള്ള തീപിടുത്തം ഉണ്ടാകുന്നത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി. കെ. യുടെ നേതൃത്വത്തില്‍ ഗ്രേഡ് ASTO പി. കെ. ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ബിനീഷ്, നിധി പ്രസാദ് ഇ.എം,അനൂപ് കെ ,ഷാജു,ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.


