കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ് 3, 4 തീയതികളില
എന്‍ഡ്യുറന്‍സ് ടെസ്റ്റ് 3, 4 തീയതികളില
കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയ്‌നി) (കാറ്റഗറി നം. 307/23, 308/23) തസ്തികകളുടെ എന്‍ഡ്യുറന്‍സ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) സെപ്തംബര്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ (കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് നിന്നും ഭട്ട്‌റോഡ് ജംഗ്ഷന്‍ വരെ 2.5 കിലോമീറ്റര്‍ ദൂരം) നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പിഎസ് സി യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം,. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ച് മണിക്കകം കോഴിക്കോട് ബീച്ച് റോഡില്‍ ഭട്ട്‌റോഡ് ജംഗ്ഷനിലുളള (ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം) പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. വൈകിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റിന് പങ്കെടുപ്പിക്കുന്നതല്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.