ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സദസ് നടത്തി

 

മേപ്പയ്യൂർ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ മഹിളാ ജനതദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ് നടത്തി.

രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി എ. രബിജ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ്  കെ. കെ. നിഷിത അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് പി. സി. നിഷാകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.
മോനിഷ, എം. കെ. സതി, പി. രമാദേവി, മിനി അശോകൻ, പ്രീതി, ലിൻസ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് കെ. കെ. ഷൈനി, ഷെറിൻ ലോഹ്യ, പ്രിയ പുത്തലത്ത്, ജസ് ല നൗഷാദ്, വി. പി. സുബിന, ശ്യാമ ഓടയിൽ, കെ. കെ. ശ്രീജില, നിഷില, അശ്വതി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!