മൊഹബത് കി ദുഖാൻ : വയനാടിനായി ചായക്കട നടത്തി യൂത്ത് കോൺഗ്രസ്.
കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ ധന ശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മൊഹബത് കി ദുഖാൻ’ എന്ന പേരിൽ ചായക്കട നടത്തി.
ഡി സി സി ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്തിന് ആദ്യ ചായ നൽകി പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, കെ. എം. സുമതി, എ. കെ. ജാനിബ്, അഭിനവ് കണക്കശ്ശേരി, സജിത്ത് കാവുംവട്ടം, ബിനീഷ് ലാൽ പൊയിൽക്കാവ്, സി. കെ. ഫഹദ് എന്നിവർ സംസാരിച്ചു.