കൊയിലാണ്ടി പ്രസ്സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തക്കാര ഓഡിറ്റോറിയത്തില്‍ നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി പ്രസ്സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം തക്കാര ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സജീവ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി. ഗിരീഷ് കുമാര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തില്‍ ആര്‍. ടി. മുരളി, എടത്തില്‍ രവി, അനീസ് അലി, കെ. പത്മകുമാര്‍, പി. കെ. രവീന്ദ്രനാഥ്, ശ്രീദീപ് കൊല്ലം, കിഷോര്‍ വന്ദന, വി. ആര്‍. രാഗിഷ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ സജീവ് കുമാര്‍- പ്രസിഡന്റ്, അന്‍സാര്‍ കൊല്ലം, ശശി കമ്മട്ടേരി – വൈസ് പ്രസിഡന്റുമാര്‍, യു. ഉണ്ണിക്കൃഷ്ണന്‍ – സെക്രട്ടറി, പി പി സുധീര്‍, എ. ശൈലേഷ് – ജോ സെക്രട്ടറിമാര്‍, വിനീത് പൊന്നാടത്ത് – ട്രഷറര്‍. പി ഗിരീഷ് കുമാര്‍-ഓഡിറ്റര്‍, രവിന്ദ്രൻ കീഴാത്തൂര്‍ – മാനേജര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!