സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി എം കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു.



കൊയിലാണ്ടി: സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഏഴാം ചരമവാർഷികം സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. ടി എം സ്മൃതി കുടീരത്തിൽ ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്തും ന ന്തിയിൽ എൻ ശ്രീധരനും പതാകയുയർത്തി.
ടി.എം കുഞ്ഞിരാമൻ നായരുടെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുന്നുമ്മൽ സ്വാഗതമാശംസിച്ചു. മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എൻ. ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. കെ. ശശിധരൻ, ഇരിങ്ങൽ അനിൽ കുമാർ, കെ. എസ്. രമേഷ് ചന്ദ്ര, ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു. മൂടാടി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തുകയും പ്രഭാതഭേരി നടത്തുകയും ചെയ്തു.














