കേരളത്തിന് വിഷുക്കൈനീട്ടം മലയാളിക്കിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൻ 7 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെത്താം.
കേരളത്തിന് വിഷുക്കൈനീട്ടം മലയാളിക്കിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൻ 7 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെത്താം.
പരമാവധി മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഈ ട്രെയിനെങ്കിലും കേരളത്തിലെ പാളങ്ങളുടെ സ്ഥിതി അതിന് യോജിച്ചതല്ല. അതിനാൽ കേരളത്തിൽ പരമാവധി മണിക്കൂറിൽ 100 കിലോ മീറ്ററായിരിക്കും വന്ദേഭാരതിന്റെ വേഗത. 16 കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിൽ സർവീസ് നടത്തുക.
7 – 7.30 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ വന്ദേഭാരത് ട്രെയിൻ ഓടിയെത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിനായിരിക്കും സർവീസ് ആരംഭിക്കുക.
എട്ട് സ്റ്റോപ്പുകളാണ് കേരളത്തിലുണ്ടാവുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.
നിലവിൽ കായംകുളം വരെ സെക്ഷൻ സ്പീഡ് മാക്സിമം 100 കിലോമിറ്റര്‍ പെര് അവറും അതിനുശേഷം ഷൊർണ്ണൂർ വരെ 90 ഉം അതിനുശേഷം അവിടുന്ന് മംഗലാപുരം വരെ 110 ഉം ആണ് കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്പീഡ്. ഇതിനിടയിൽ അനേകം സ്പീഡ് റസ്ട്രിക്ഷൻസ് വേറെയും. ആദ്യഘട്ടമായ് 130 കിലോമീറ്റര്‍ പെര് അവറിലേക്കും രണ്ടാം ഘട്ടമായ് 160 കിലോമീറ്റര്‍ പെര് അവറിലേക്കും സെക്ഷൻ സ്പീഡ് വർദ്ധിപ്പിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.
പൂർണമായും ശീതികരിച്ച വന്ദേഭാരതിൽ രണ്ട് ക്ലാസുകളുണ്ടാവും. ചെയർ കാറും, എക്സിക്യൂട്ടീവ് കോച്ചും. എക്സിക്യൂട്ടീവ് കോച്ചിൽ റിവോൾവിങ് ചെയർ ഉൾപ്പടെയുള്ള സംവിധാനങ്ങളുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകൾ, കോച്ചുകളിൽ വൈഫൈ, ജി.പി.എസ്, ബയോ വാക്വം ടോയ്ലെറ്റ് എന്നിവയെല്ലാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സവിശേഷതകളാണ്.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് എക്പ്രസ് അനുവദിച്ചത്. സംസ്ഥാനത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു.


