ഓണത്തെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ സില്‍ക് കോട്ടണ്‍ ഉത്സവ് സിഎസ്‌ഐ ഹാളില്‍ ആരംഭിച്ചു
![]()

![]()
ഓണത്തെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ സില്‍ക് കോട്ടണ്‍ ഉത്സവ് സിഎസ്‌ഐ ഹാളില്‍ ആരംഭിച്ചു
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മാനാഞ്ചിറ സിഎസ്‌ഐ ഹാളിലെ ഇന്ത്യന്‍ സില്‍ക് കോട്ടണ്‍ ഉത്സവിലുള്ളത്.
കോട്ടണ്‍ സില്‍ക്ക് സാരികള്‍, ടോപ്പ്, കുര്‍ത്തീസ്, ഖാദി ഷര്‍ട്ടുകള്‍, ബെഡ് ഷീറ്റുകള്‍, ജയ്പൂര്‍ സ്റ്റോണ്‍ ജ്വല്ലറി, കുഷ്യന്‍ കവര്‍, വിവിധ തരം ചവിട്ടികള്‍,കാശ്മീരികാര്‍പ്പറ്റുകള്‍, രാജസ്ഥാന്‍ ചപ്പലുകള്‍, ബാഗല്‍ പുരിചുരിദാറുകള്‍, കൊല്‍ക്കത്ത ബാഗുകള്‍, ടെറകോട്ട ഉത്പന്നങ്ങള്‍, ഗ്രാം ഗോള്‍ഡ് ജ്വല്ലറി, പോച്ചാം പള്ളി സാരി കള്‍ , വെസ്റ്റ് ബംഗാള്‍ കാന്ദ വര്‍ക്ക് ഇത് കൂടാതെ പാലക്കാടന്‍ രാമന്‍ കത്തികള്‍, വിവിധ തരം കിച്ചണ്‍ ടൂള്‍സ്, ആയൂര്‍വേദ ഉത്പന്നങ്ങള്‍ കരകൗശല ഉത്പന്നങ്ങള്‍ എന്നിവയും ഇവിടെ വില്‍പ്പനയ്ക്ക്ത്തിയിട്ടുണ്ട്.
ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഓണം എക്‌സിബിഷന്‍ സെയില്‍ ഇവിടെ നടക്കുന്നത്. അതി വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യം കൂടാതെ എല്ലാവിധ ഡെബിറ്റ് / ക്രഡിറ്റ് കാര്‍ഡുകളും ഇവിടെ എടുക്കുന്നതായിരിക്കും.
ഇതിന് പുറമെ ഹാന്റ് ലൂം തുണിത്തരങ്ങള്‍ക്ക് 20% വും ജ്വല്ലറി ഐറ്റങ്ങള്‍ക്ക് 10 % ഡിസ്‌കൗണ്ടും ഇവിടെ ലഭ്യമാണ്. ഓണം സെയില്‍ സ്തംബര്‍ 17 ന് അവസാനിക്കും.
![]()

![]()

![]()

![]()

![]()

![]()

![]()

![]()

