കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മറൈന്‍ ഫിറ്റര്‍ കോഴ്സ്

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ കോഴ്സുകള്‍ 2020ലോ അതിന് ശേഷമോ പാസായ കുട്ടികള്‍ക്കാണ് അവസരം.

ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂര്‍ ഗവണ്മെന്റ് പോളിടെക്ക്‌നിക്ക് കോളേജിലും തുടര്‍ന്നുള്ള നാലു മാസം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ക്യാമ്പസിലുമാണ് പരിശീലനം. തുടര്‍ന്ന് ആരു മാസം ഓണ്‍ ജോബ് ട്രെയ്നിംഗും ഉണ്ടായിരിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ പരിശീലന/ഓണ്‍ ജോബ് ട്രെയിനിംഗ് സമയത്ത് സ്‌റ്റൈപ്പെന്റും ലഭിക്കും.

14,514 രൂപയാണ് ഫീസ്. ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികള്‍ക്ക് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പോട് കൂടി സൗജന്യമായി പഠിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും

www.asapkerala.gov.in എന്ന വെബ്സൈറ്റിലോ 7736925907/9495999688 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!