അമൃതാനന്ദമയി മഠം ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി

കൊയിലാണ്ടി താലുക്കിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഒരു വർഷമായി മാതാ അമൃതാനന്ദമയി മഠം നടത്തി വരുന്ന ശ്രീ ലളിതാസഹസ്രനാമജപവും വിശ്വശാന്തി പ്രാർത്ഥനയും പരിസമാപ്തിയിൽ എത്തിയതോടനുബന്ധിച്ച്,
കൊയിലാണ്ടി അമൃത മഠം സത്സംഗ സമിതി അമൃതം ലളിതം സുന്ദരം എന്ന ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി.

യജ്ഞം അമൃതമഠം ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി പൂർണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. യജ്ഞവേദിയിൽ കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.

യജ്ഞം കോർഡിനേറ്റർ സുമേധാമൃത ചൈതന്യ, സ്വാമിനി ഭവ്യാമൃത പ്രാണാ, അതുല്യാമൃത പ്രാണാ, നിഷ്ഠാമൃത പ്രണാ, വരദാമൃത പ്രാണാ, ദീക്ഷിതാമൃത ചെതന്യ, ശൈലജാമ്മ, വിനായകാമൃത ചൈതന്യ, അമോഘാമൃത ചൈതന്യ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. യജ്ഞത്തിൽ ആയിരകണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!