ഷൈമ. പി. വി യുടെ രണ്ടാമത്തെ കവിതാ സമാഹാരം’ ചില അനുസരണക്കേടുകള്‍ ‘ പ്രകാശനം ചെയ്തു



കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ ഹാളില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി റീജണല്‍ കോഡിനേറ്ററും കവയത്രിയുമായ നവീന വിജയന്, അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ ന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അധ്യാപകനും നോവലിസ്റ്റും ആയ ഭാസ്കരന് മുച്ചുകുന്ന് പുസ്തക പരിചയം നടത്തി.
വയനാടിലെ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപെട്ട സഹോദരങ്ങള്‍ക്കു വേണ്ടിയും ഒരു കാലത്ത് ഗാനമേളകളില്‍ കൊയിലാണ്ടി യുടെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ഗായകന് മണക്കാട് രാജേട്ടന് വേണ്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഒരു മിനുട്ട് മൗനം ആചരിച്ചു
അധ്യാപികയും കവയത്രിയുമായ ബിന്ദു പ്രദീപ് അധ്യക്ഷ വഹിച്ചു. സീരിയല്‍നടനും സിനിമാനടനുമായ സജീദ് പുത്തലത്ത് മുഖ്യ അതിഥിയായി പങ്കെടുത്തു.
എഴുത്തുകാരനും ചിത്രകാരനുമായ അനില്‍ കാഞ്ഞിലശ്ശേരി, മാധ്യമപ്രവര്‍ത്തകനും കവിയുമായ ശിവന് തെറ്റത്ത്, പ്രിന്‍സിപ്പലും നോവലിസ്റ്റും ആയ ബിജേഷ് ഉപ്പാലക്കല്‍, കവി ബിനേഷ് ചേമഞ്ചേരി, ദില്‍ജിത്ത് മണിയൂര്‍, ദീപ്തി റിലേഷ്, സാബു കിഴരിയൂര്‍, അശോക് അക്ഷയ, സുനന്ദ ഗംഗന്, സൈച ഉണ്ണികൃഷ്ണന്, ദീപ്ന അരവിന്ദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
കവയത്രി ഷൈമ പിവി മറുമൊഴി നടത്തി.














