കേരള ഗാന്ധി കേളപ്പജി അനുസ്മരണം സംഘടിപ്പിച്ചു
![]()

![]()
കൊയിലാണ്ടി: സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ കെ. കേളപ്പനെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ബി ജെ പി ഉത്തര മേഖല സെക്രട്ടറി എം. സി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.
കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍. ജയ്കിഷ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ വി. കെ. ജയന്‍, ജില്ല സെക്രട്ടറി ഷൈനി ജോഷി,സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ വി. സത്യന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ എ. വി. നിധിന്‍, കെ. വി. സുരേഷ്, വി. കെ. മുകുന്ദന്‍, ഒ. മാധവന്‍ , അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
![]()

![]()

![]()

![]()

![]()

![]()

![]()

![]()

