ജനപ്രതിനിധികളെ ആക്രമിക്കുകയും അവരെ തടസപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി – ഷാഫി പറമ്പിൽ എം പി

വടകര: തങ്കമല ക്വാറി സന്ദർശിക്കാനെത്തിയ ജില്ലാ കലക്ടറോട് ക്വാറിയുടെ പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്താൻ ശ്രമിച്ച ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിലിനെയും യുഡിഎഫ് നേതാക്കളെയും കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അക്രമമാണ് നടന്നത്.
അക്രമം നടത്തിയ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ജനപ്രതിനിധികളെ കയ്യേറ്റം ചെയ്യുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല.

കഴിഞ്ഞ മൂന്നു വർഷക്കാലം ക്വാറിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഒത്താശയും ചെയ്തു നൽകിയ സർക്കാരിന്റെ ജനവഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്ന് മനസ്സിലാക്കിയ സിപിഎമ്മിന്റെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം അക്രമങ്ങൾ. ഈ നയത്തിൽ നിന്ന് സിപിഎം എത്രയും പെട്ടെന്ന് പിന്മാറിയില്ലെങ്കിൽ വടകരയിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

സിപിഎമ്മിന്റെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങൾക്കെതിരെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടുവരുമെന്നും എം.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!