സുമേധം എൻ എസ് എസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ” സുമേധം 2024″ ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ക്യാമ്പ് ഉദ്ഘടാനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിജേഷ് ഉപ്പാലക്കൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ജയരാജ് പണിക്കര്‍ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സീനിയര്‍ അസിസ്റ്റന്റ് ഷറഫുദ്ദീന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി പ്രോഗ്രാം ഓഫീസര്‍ എന്‍. സി. പ്രശാന്ത് ക്യാമ്പ് വിശദീകരിച്ചു. എന്‍. എസ്. എസ്. ലീഡര്‍മാരായ എസ്. എസ്. അഭിനവ്, ഫാത്തിമ ഫിദ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിനു ശേഷം ഗ്രൂപ്പ് ഡയനാമിക്‌സ് എന്ന വിഷയത്തില്‍ പ്രശസ്ത നാടക അഭിനേതാവ് സത്യന്‍ മുദ്ര ക്ലാസ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!