ചെങ്ങോട്ടുകാവില്‍ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു, തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിലെ സൈന്റിഫിക് ടീം നേതൃത്വം നല്കി



ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കര്ഷകന് മമ്മദ് കോയക്ക് മണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റ് നല്കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു.
തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിലെ സൈന്റിഫിക് അസിസ്റ്റന്റ് സജിനയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊബൈല്‍ ലബോറട്ടറിയുമായി ചെങ്ങോട്ടുകാവ് എത്തിയത്.
നാല്‍പ്പത്തിലധികം കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണാണ് ഇവിടെ പരിശോധനയ്ക്ക്എത്തിച്ചത്. ചെങ്ങോട്ടുകാവ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ മുഫീദ, കൃഷി അസിസ്റ്റന്റ് സഫ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
















