നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനതിടം ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു



നടുവത്തൂർ: ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം ) ഹെൽത്ത് കോർണർ ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ നിർവഹിച്ചു.
പ്രിൻസിപ്പാൾ കെ. കെ. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി സ്വാഗതം പറഞ്ഞു. അധ്യാപകരായ കെ. പി. വിനീത്, വി. കെ.രജില, ലാബ് അസിസ്റ്റൻറ് ഐ. ഷാജി, സ്മിതാ പി എൻഎസ്എസ് ലീഡർമാരായ സായന്ത്, കെ. ദേവനന്ദ, പി. എം. ചേതസ് എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് ലീഡർ അഞ്ജന സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
















