കുവൈത്ത് കെ.എം.സി. സി ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍



കൊയിലാണ്ടി: കുവൈത്ത് കെ.എം.സി. സി ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു .
കുവൈത്ത് കെ.എം.സി. സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. മുസ്ലിം ലീഗിന്റെ 75 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം മുസിലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം, മുന്‍ മന്ത്രി പി കെ കെ ബാവ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, ശാഫി പറമ്പില്‍ എം പി, മോട്ടിവേഷന്‍ പ്രഭാഷകന്‍ റാഷിദ് ഗസ്സാലി, ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷാ ബാനു പ്രസംഗിക്കും.
കൊയിലാണ്ടി മണ്ഡലത്തിലെ പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ നിന്നാണ് ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സ്’ ഗുണഭോക്താക്കളെ കണ്ടെത്തിയത്. നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുമായി സഹകരിച്ചാണ് യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുത്തത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെയാണ് ‘നോളഡ്ജ് കോണ്‍ഫ്‌ലുവന്‍സി’നായി പരിഗണിച്ചത്.
പത്രസമ്മേളനത്തില്‍ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ടി.വി അബ്ദുള്‍ ലത്തീഫ് , സെക്രട്ടറി നവാസ് കോട്ടക്കല്‍ , ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബഷീര്‍ ബാത്ത, മുസ്ലിംലീഗ് നേതാക്കളായ വി.പി ഇബ്രാഹിംക്കുട്ടി ,സി.ഹനീഫ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു














