സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകള്‍

സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസുകള്‍
പി എസ് സി, എസ് എസ് സി മുതലായവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി കോഴിക്കോട് ഗവ. പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന സൗജന്യ മത്സരപരീക്ഷ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്‌റ്റൈപ്പെന്റ് ലഭിക്കും. അപേക്ഷാഫോമിനും മറ്റ് വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഗവ.പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, ഈസ്റ്റ്ഹില്‍, യൂത്ത് ഹോസ്റ്റലിന് സമീപം കോഴിക്കോട് എന്ന വിലാസത്തില്‍ ആഗസ് 24 നകം ബന്ധപ്പെടണം. ഫോണ്‍: 0495-2381624.
ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്
ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നതപഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പ്യൂവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്മെന്റ് വിഷയങ്ങളില്‍ ഉപരിപഠനം (പിജി/പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് മാത്രം) നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികമാകരുത്. ടൈംസ് ഹയര്‍ എജുക്കേഷന്‍ ലോക റാങ്കിംഗ് പ്രകാരമുളള ആദ്യ 600 യൂണിവേഴ്സിറ്റികളില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിനു അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
www.egrantz.kerala.gov.in സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം, യൂണിവേഴ്സിറ്റികളുടെ പട്ടിക എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അവസാന തീയതി സെപ്തംബര്‍ 20. ഫോണ്‍:0495-2377786.
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, GATE/MAT, യുജിസി-നെറ്റ്/ജെആര്‍എഫ് എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നടത്തുന്ന ഉദ്യാഗാര്‍ത്ഥികള്‍/വിദ്യാര്‍ത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്. വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.
www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 15. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0495-2377786.

ഫുട്‌ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു,
ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797

