പയ്യോളി അയനിക്കാട് നിയന്ത്രണം വിട്ട ബസ്സ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം



പയ്യോളി: ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട ബസ്സ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം. നിരവധി യാത്രികര്‍ക്ക് പരിക്ക് ഏറ്റു. വടകര കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റി.














