ബാലസംഘം കൊയിലാണ്ടി സെന്റര്‍ മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഭയ രാജ് ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനം പി. വി. സത്യനാഥൻ നഗറിൽ (പന്തലായനി നോർത്ത് ) ബാലസംഘം സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ദേവനന്ദ അധ്യക്ഷത വഹിച്ചു.
സംഘാട സമിതി ചെയർമാൻ കെ. പി. പത്മരാജ് സ്വാഗതവും ബാലസംഘം മേഖല സെക്രട്ടറി എസ്. എസ്. അനുരുദ്ധ് റിപ്പോർട്ടും അവതരിപ്പിച്ചു. പാർവ്വണ ഷാജു അനുശോചനം അറിയിച്ച് കൊണ്ട് സംസാരിച്ചു. ആശംസകൾ അറിയിച്ച് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സംസാരിച്ചു.
ബാലസംഘം കൂട്ടുകാർക്കിടയിൽ നിന്ന് വന്ന ചർച്ചകൾക്ക് കൺവീനർ പി. എം. ബിജു മറുപടി നൽകി. ഏരിയ സെക്രട്ടറി നന്ദന കൂട്ടുകാരുമായി സംവദിച്ചു. ശേഷം അടുത്ത വർഷത്തെ കൂട്ടുകാരെ തിരഞ്ഞെടുത്തുള്ള പാനൽ കോ-ഓഡിനേറ്റർ സുനിൽ പറമ്പത്ത് അവതരിപ്പിച്ചു. കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികൾക്ക് ശേഷം സമാപന പരിപാടിയായ കൂട്ടപ്പാട്ട് നാടൻ പാട്ട് കലാകാരൻ രാജീവൻ്റെ നേതൃത്വത്തിൽ അരങ്ങേറി. അക്കാദമിക് കൺവീനർ അനീഷ് നന്ദി അറിയിച്ചു.














