ശ്രീ നാരായണ ഗുരു ദേവന്റെ 170 -ാം മത് ജയന്തി ആഘോഷിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി എസ്. എന്‍. ഡി പി. യോഗം യുണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ യൂണിയന്‍ ഓഫീസില്‍ ഗുരുപുജയും, തുടര്‍ന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി ദാസന്‍ പറമ്പത്ത് ഉയര്‍ത്തി.
ഉച്ചക്ക് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തി. കോമത്തുകര ഗുരു മന്ദിരത്തില്‍ സംസ്‌കൃത ആചര്യന്‍ പി. കെ. സന്തോഷ് മാസ്റ്റര്‍ ഗുരു ദേവ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. എം രാജീവന്‍ അധ്യക്ഷത വഹിച്ചു.
കോമത്തുകര ഗുരു ദേവ മന്ദിരത്തില്‍ ആര്‍ഭടങ്ങള്‍ ഇല്ലാതെ നുറുക്കണക്കിന് ആളുകള്‍ അണിനിരന്ന ഘോഷയാത്ര പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്രത്തില്‍ സമാപിച്ചു.
വി. കെ. സുരേന്ദ്രന്‍, കെ. കെ. ശ്രീധരന്‍, സുരേഷ് മേലേപ്പുറത്തു, കുഞ്ഞികൃഷ്ണന്‍, കെ. കെ. ചോയിക്കുട്ടി, പുഷ്പരാജ് പി. വി, സന്തോഷ് കുമാര്‍, ആശ എം. പി, സി. കെ. ജയദേവന്‍, ശ്രീജു പി. വി, ഗോവിന്ദന്‍ പിടിയാക്കണ്ടി, കെ. ടി. സോജന്‍, ചന്ദ്രന്‍ മാസ്റ്റര്‍, നിത്യ ഗണേശന്‍, ബാബു കോയരി, ആദര്‍ശ് അര്‍. ദാസ്, സുരഭി സുരേഷ്, കെ. വി. കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.