അഡ്വ. ഇ. രാജഗോപാലൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി: അഡ്വ. ഇ രാജഗോപാലന്‍ നായരുടെ 31-ാം അനുസ്മരണ സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുതോല്‍പ്പിക്കുന്നതില്‍ ജനാധിപത്യ കക്ഷികളുടെ പങ്ക് ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. അഡ്വ. ഇ. രാജഗോപാലന്‍ നായരെ പോലുള്ള ക്രാന്ത ദര്‍ശികളായ നേതാക്കന്മാര്‍ നമുക്ക് കാട്ടിത്തന്ന രാഷ്ട്രീയ ദര്‍ശനം വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തിയുള്ളതാണ്. അവിഭക്ത കെപിസിസിയുടെ വൈസ് പ്രസിഡണ്ട്, ആക്ടിംഗ് പ്രസിഡണ്ട്, പ്രമുഖ സഹകാരി, പ്രഗല്‍ഭനായ അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സംശുദ്ധ രാഷ്ട്രീയത്തിനുടമയായ

എന്‍ സി പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി. കെ. നാണു മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ പ്രവീണ്‍കുമാര്‍, അഡ്വ കെ. സത്യന്‍, അഡ്വ സുനില്‍ മോഹന്‍, അഡ്വ. എ. വിനോദ് കുമാര്‍, സി. സത്യചന്ദ്രന്‍, പി. ചാത്തപ്പന്‍, പി. കെ. എം ബാലകൃഷ്ണന്‍, കെ. ടി. എം. കോയ, സി. രമേശന്‍, കെ. കെ. ശ്രീഷു, ചേനോത്ത് ഭാസ്‌കരന്‍, ഇ. ബേബി വാസന്‍, ഇ. എസ്. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!