ചെല്‍സിയെ തകര്‍ത്ത് സിറ്റി, എര്‍ലിങ് ഹാലണ്ടും കൊവാസിച്ചും ലക്ഷ്യം കണ്ടു, ഇതോടെ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. ചെൽസിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്താണ് സിറ്റി കിരീടപ്പോരാട്ടം ആരംഭിച്ചത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എർ‌ലിങ് ഹാലണ്ടും കൊവാസിച്ചും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

പരാജയം വഴങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം നടത്താൻ ചെൽസിക്ക് സാധിച്ചു. എന്നാൽ നന്നായി തുടങ്ങിയ സിറ്റി മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ബെർണാഡോ സിൽ‌വയുടെ പാസ് സ്വീകരിച്ച ഹാലണ്ട് ചെൽസി പ്രതിരോധത്തെ കീറിമുറിച്ചാണ് പന്ത് വലയിലെത്തിച്ചത്. ​​ഗോൾ വഴങ്ങിയതോടെ ചെൽസി ഉണർന്നു കളിച്ചെങ്കിലും ​ലക്ഷ്യത്തിലെത്താനായില്ല.

രണ്ടാം പകുതിയിൽ ഇരുഭാ​ഗത്തുനിന്നും ആക്രമണം കാണാനായി. 84-ാം മിനിറ്റിൽ സിറ്റി രണ്ടാം ​ഗോളും നേടി. മുൻ ‌ചെൽസി താരം കൂടിയായ കൊവാസിച്ചാണ് സിറ്റിയുടെ സ്കോർ ഇരട്ടിയാക്കിയത്. കൊവാസിച്ചിന്റെ ​കിടിലൻ സ്ട്രൈക്ക് ചെൽസി ​ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ മറികടന്ന് വലകുലുക്കി. ഇതോടെ സിറ്റി വിജയമുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!