പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം, വനദുര്‍ഗ്ഗാക്ഷേത്രത്തിലെ നവീകരണ കലശം, ധ്വജ പ്രതിഷ്ഠ, 2025 ലെ ക്ഷേത്ര മഹോത്സവം നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം, വനദുർഗ്ഗാക്ഷേത്രത്തിലെ നവീകരണ കലശം, ധ്വജ പ്രതിഷ്ഠ, 2025ലെ ക്ഷേത്ര മഹോത്സവം എന്നിവ സുഗമമായി നടത്തുന്നതിനുള്ള 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ പുതുക്കൂടി ഗോവിന്ദൻ നായരുടെ അധ്യക്ഷതയിൽ ക്ഷേത്ര പരിസരത്ത് ചേർന്ന യോഗത്തിൽ കേണൽ സുരേഷ് ബാബു ചെയർമാനായും, അഡ്വക്കറ്റ് രഞ്ജിത്ത് ശ്രീധരൻ ജനറൽ കൺവീനറായും, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത് പറമ്പത്തിനെ ട്രഷറർ ആയും ഡോക്ടർ വാസവൻ, സി. വി. ബാലകൃഷ്ണൻ, നിഷിത് കുമാർ, ശശീന്ദ്രൻ ഒറവങ്കര, യു. വി. മനോജ്, യു. വി. ബാബുരാജ്, വിനോദ് പാവറു കണ്ടി, ഹൽബിത്ത് വടക്കയിൽ തുടങ്ങിയവർ ഭാരവാഹികളായ കമ്മിറ്റിയാണ് നിലവിൽ വന്നത്. ശശീന്ദ്രൻ ഒറവങ്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ സതീശൻ മനത്താകണ്ടി നന്ദി പറഞ്ഞു.