വടകരയിൽ സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല

വടകര എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾ/വ്യത്യസ്ത തൊഴിൽ സംരംഭങ്ങൾ/അവയുടെ വിജയസാധ്യതകൾ/സബ്‌സിഡി നിരക്കുകൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കും.

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ പദ്ധതികൾക്കുള്ള അപേക്ഷാഫോമും ഇതോടനുബന്ധിച്ചു വിതരണം ചെയ്യും.

താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 മണിക്ക് വടകര മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. രജിസ്ട്രേഷന് 0496-2523039 നമ്പറിൽ ബന്ധപ്പെടണം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!