എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ചു തെളിവെടുത്തു.
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ചു തെളിവെടുത്തു. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി 1, ഡി 2 ബോഗികളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയുമായി എത്തിയത്. ബോഗികള്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ അതീവ സുരക്ഷാസംവിധാനങ്ങളോടെയാണ് എത്തിച്ചത്.
ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ തീകൊളുത്തിയത്. രണ്ടു വയസ്സുകാരി ഉള്‍പ്പടെ മൂന്നുപേര്‍ പാളത്തില്‍ വീണ് മരിക്കുകയും ചെയ്തു. സംഭവം നടന്ന് പത്തുമണിയോടെ ട്രെയിന്‍ കണ്ണൂരിലെത്തി സംഭവത്തിനിടെ പൊള്ളലേറ്റ ഷാരൂഖ് സെല്‍ഫിയും അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നാണ് പൊലീസ് നിഗമനം. റെയില്‍വേ സ്റ്റേഷനില്‍ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.


