കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ജനങ്ങളെ ഭരണഘടന പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി
ബോധവത്കരിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതിയും സിൻകോ റൂറൽ ഫൗണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരത ക്ലാസിന് തുടക്കമായി.

കാപ്പാട് ഡിവിഷനിലെ 10 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഭരണഘടന സാക്ഷരത ക്ലാസ്സ്‌ നടത്തും. ഇതിലൂടെ സംസ്ഥാന ത്തെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത ബ്ലോക്ക് ഡിവിഷൻ ആകുക എന്നതാണ് ലക്ഷ്യം.
ഭരണഘടന മൂല്യങ്ങളെകുറിച്ചും, പൗരൻമാരുടെ അവകാശങ്ങളെകുറിച്ചും
ദൈനംദിന ജീവിത ത്തിന്റെ ഭാഗമാ ക്കുന്നതിന് വ്യക്തിയെ പ്രാപ്തരാക്കുക, ബോധവത്കരണം നടത്തുക എന്നതാണ് ഉദ്ദ്യേശിക്കുന്നത്. 50 പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു ഒരു വാർഡിൽ 30 ക്ലാസുകൾ സംഘടിപ്പിക്കും. നാലു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കാനാണ് പരിപാടി.

അടുത്ത റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഭരണഘടന സാക്ഷരത ഗ്രാമമായി പ്രഖ്യാപിക്കും. എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും. വർത്തമാന സാഹചര്യത്തിൽ ഭരണഘടനയെയും അവകാശങ്ങളെയും
കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യ മായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു. ഡിവിഷൻ ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ യു വി ബാബുരാജ് പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം എം പി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു
ഭരണഘടനയുടെ ആമുഖം വായിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം വി ഷരീഫ് മാസ്റ്റർ,
സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്, വാർഡ് കൺവീനർ എ ടി ബിജു, ടി വി ചന്ദ്രഹാസൻ, പി കെ ഇമ്പിച്ചി അഹമ്മദ്, പി പി അനീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!