വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ അറിയാം

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി: അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്.

അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ട അവസാന തീയതി  ആഗസ്റ്റ്  21. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.

എം.സി.എ റഗുലർ അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്.

അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ട അവസാന തീയതി  ആഗസ്റ്റ്  21. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.

ബാച്ചിലർ ഓഫ് ഡിസൈൻ അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്.

അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ട അവസാന തീയതി  ആഗസ്റ്റ്  21. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (അസി. പ്രൊഫസർ) ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആഗസ്റ്റ് 21 രാവിലെ 9ന് കോളേജിൽ ഹാജരാകണം.

യോഗ്യത: 55 ശതമാനം മാർക്കോടെ ഫിസിക്സിൽ എം.എസ്.സി (നെറ്റ്/ പി.എച്ച്.ഡി അഭിലഷണീയം). കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2300484/ 85.

വാക്-ഇൻ-ഇന്റർവ്യൂ

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് ട്രേഡ്സ്മാൻ എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11ന് കോളേജിൽ ഹാജരാകണം.

ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ 2024-25  അധ്യയന വർഷത്തിൽ സംസ്കൃത ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11 മണിയ്ക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ https://gsctvpm.ac.in ൽ നൽകിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188900159.

ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 18 വരെ ഓപ്ഷൻ സമർപ്പിക്കാം

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള  ട്രയൽ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ  ആഗസ്റ്റ് 18 ന് രാവിലെ 10 മണി വരെയാണ്.

കൂടുതൽ വിവരങ്ങൾ 0471-2560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്; അപേക്ഷകരുടെ വ്യക്തിഗത അക്കാദമിക      വിവരങ്ങൾ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക   പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതുണ്ട്. ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ച് വരെ. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല.

വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഐപിപിഎല്ലിൽ തത്സമയ പ്രവേശനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില, തളിപ്പറമ്പ്) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് –പോളിസി ആൻഡ് ലീഡർഷിപ്പ് (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് ജനറൽ, എസ്‌സി എസ്ടി കാറ്റഗറിയിലുള്ള ഒഴിവിലേക്ക് ആഗസ്റ്റ് 21 മുതൽ 24 വരെയുള്ള തീയതികളിൽ തത്സമയ പ്രവേശനം നടത്തും.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04602200904, 9895094110.

അസി. പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

        കേരളസർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളായ ഉദുമ, പള്ളുരുത്തി, കോന്നി, നൂറനാട്, താനൂർ, തളിപ്പറമ്പ, ധർമ്മടം, മലമ്പുഴ എന്നിവിടങ്ങളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദത്തിന്  ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 40 വയസ് (എസ്.സി / എസ്.റ്റി / ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന്റെ 250 രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന്റെ 125 രൂപയും ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്ബയോഡാറ്റവയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്ബി.എസ്.സി നഴ്സിംഗ്എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾമാർക്ക് ലിസ്റ്റുകൾപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾസാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻസംവരണാനുകൂല്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 29 നകം അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2302400. വെബ്സൈറ്റ്: www.simet.in.

ഫുട്ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു

ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം

കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797, 9846748335

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!