കോഴിക്കോട് ജില്ലയിലെ 24 തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂടി പദ്ധതികൾക്ക് അംഗീകാരം
![]()

![]()
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 24 തദ്ദേശഭരണ സ്ഥാപനങ്ങളുടെ കൂടി 2024-25 വർഷത്തെ പദ്ധതികൾ വെള്ളിയാഴ്ച ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.
സർക്കാർ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്ത പദ്ധതികൾക്കാണ് അംഗീകാരമായത്.
കഴിഞ്ഞ ജില്ലാ ആസൂത്രണ സമിതി യോഗം 59 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ജില്ലയിൽ ഇനി എട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടേത് കൂടി അംഗീകരിക്കേണ്ടതായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
സമിതി അംഗങ്ങളായ എം പി ശിവാനന്ദൻ, സി എം യശോദ, കൂടത്താങ്കണ്ടി സുരേഷ്, കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, എൻ എം വിമല, നജ്മ സി വി, അംബിക മംഗലത്ത്, വി പി ജമീല, ഐ പി രാജേഷ്, സി എം ബാബു, വി പി ഇബ്രാഹിം കുട്ടി, പി ജി ജോർജ്, എ സുധാകരൻ, തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ സ്വാഗതം പറഞ്ഞു.
![]()

![]()

![]()

![]()

![]()

![]()

