ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ ആദ്യഘട്ട അഡ്മിഷൻ നടപടി പുരോഗമിക്കുന്നു

അപേക്ഷ തീയതി ദീർഘിപ്പിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ ആദ്യഘട്ട അഡ്മിഷൻ നടപടി പുരോഗമിക്കുന്നു. ഒഴിവുള്ള സീറ്റുകളിൽ 21 നകം അപേക്ഷിക്കാം.
ഇന്റർവ്യൂ / ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ 22 രാവിലെ 10 ന് ഐഎൽഡിഎം ക്യാമ്പസിൽ നടക്കും. വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 8547610005, 8547610006, 0471-2365559.


