കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു
കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് ടി. കെ. മോഹനൻ ദേശീയപതാക ഉയർത്തി.
ചടങ്ങിൽ നഗരസഭ കൗൺസിലർ എ. ലളിത മുഖ്യപ്രഭാഷണം നടത്തി. സിക്രട്ടറി സി. കെ. ജയദേവൻ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. എം. എം. ശ്രീധരൻ കെ. വി. അശോകൻ അഡ്വ: വി. ടി. അബ്ദുറഹിമാൻ, സഹദേവൻ പിടിക്കുനി, എസ്. തേജ ചന്ദ്രൻ പുഷ്പവല്ലി പി. വി. അമൂല്ല്യൻ എം, തുടങ്ങിയർ സംസാരിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണവും നടന്നു.