വടകരയിൽ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ എംപി

കോഴിക്കോട്: വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ എം.പി. തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.എം രീതി. സ്ക്രീൻഷോട്ട് പ്രമുഖ നേതാക്കൾ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി.

എന്തുകൊണ്ടാണ് സി.പി.എം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തത്? വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പൊലീസ് കൈകാര്യം ചെയ്യുക. കോടതി ഇടപെടലുണ്ടായിട്ടും സ്ലോമോഷനിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

സ്ക്രീൻഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ല എന്ന കാര്യത്തിൽ തുടക്കം മുതൽ വ്യക്തതയുണ്ടായിരുന്നു. വടകരയിലെ ജനങ്ങൾക്കും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. അതിനാൽ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണക്കുകയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനായെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!