ലാറ്ററൽ എൻട്രി പ്രവേശനം

ലാറ്ററൽ എൻട്രി പ്രവേശനം

കേരള സർക്കാർ ഗതാഗതവകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 

LET റാങ്ക് ലിസ്റ്റിൽ ഉൾപ്പെടിട്ടുള്ളയോഗ്യരായ വിദ്യാർഥികൾ 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.sctce.ac.inഫോൺ നമ്പർ: 0471 249057224907729495565772.

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്‌സ്

ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ട്രേഡ് പാസായി വിദേശത്തോ നാട്ടിലോ ഉയര്‍ന്ന ജോലി ലക്ഷ്യം വെയ്ക്കുന്നവര്‍ക്കായി കേരള ഗവണ്മെന്റിന്റെ ഹയര്‍ എഡ്യൂക്കേഷന്‍ ഡിപാര്‍ട്‌മെന്റിന് കീഴിലുള്ള അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ പുരോഗമിക്കുന്നു.

6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ആദ്യ രണ്ടുമാസ ട്രെയിനിംഗ് അടൂര്‍ ഗവ. പോളിടെക്‌നിക്ക്  കോളേജിലും ബാക്കി നാലു മാസം ട്രെയിനിംഗ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലുമാണ് നടക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പെയ്ഡ് അപ്പ്രെന്റീസ്ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:  7736925907, 9495999688.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!