ത്രിവത്സര എൽ.എൽ.ബി ഓൺലൈൻ പ്രവേശന പരീക്ഷ; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

ആഗസ്റ്റ് 18 ന് നടത്തുന്ന ത്രിവത്സര എൽ.എൽ.ബി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവും.

വെബ്‌സൈറ്റിലെ ത്രിവത്സര എൽ.എൽ.ബി 2024 – Candidate Portal’ എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറുംപാസ്‌വേർഡും കൃത്യമായി നൽകിയതിനുശേഷം Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട്  എടുക്കാവുന്നതാണ്. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.inഎന്ന വെബ്സെറ്റിലൂടെ  ആഗസ്റ്റ് 15  രാത്രി 11.59 ന് മുമ്പായി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300

ഡി.ഫാം പരീക്ഷയ്ക്ക് അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1&2 (സപ്ലിമെന്ററി) (ഇആർ1991) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്ടോബർ 14 മുതൽ ഡി.ഫാം പാർട്ട് 1ഉം  ഒക്ടോബർ 15 മുതൽ ഡി.ഫാം പാർട്ട് 2ഉം നടത്തുന്നതാണ്.

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയക്കുള്ള ഫീസ് അടച്ച് ആഗസ്റ്റ് 29ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ആഗസ്റ്റ് 31ന് മുമ്പായി ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദ വിവരങ്ങൾ www.dme.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!