കോഴിക്കോട് റവന്യൂ ജില്ല ടി. ടി. ഐ കലോത്സവം മേപ്പയൂർ സലഫിയിൽ



മേപ്പയൂർ: കോഴിക്കോട് റവന്യൂ ജില്ലടിടിഐ പി പി ടി ഐ കലോത്സവം ആഗസ്ത് 16, 22 തീയതികളിൽ മേപ്പയ്യൂർ സലഫിയിൽ നടക്കും. കലോത്സവ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുൽ നാസർ അധ്യക്ഷനായി മേലടി സലഫിയ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. കെ. അബ്ദുള്ള ജനറൽ സെക്രട്ടറി എ. വി. അബ്ദുള്ള മേപ്പയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ റാബിയ പ്രിൻസിപ്പാൾ അജയ് ആവള തുടങ്ങിയവർ സംസാരിച്ചു.
ആഗസ്ത് 16 വെള്ളിയാഴ്ച രചന മത്സരങ്ങളും 22 ന് സ്റ്റേ ദിനങ്ങളും ആണ് നടക്കുക, 200 ഓളം കലാപ്രതിഭകൾ മേളയുടെ ഭാഗമായി പങ്കെടുക്കും സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ കെ. ടി. രാജൻ (മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) ജന. കൺവീനർ ഡോ. യു. കെ. അബ്ദുൾ നാസർ (പ്രിൻസിപ്പാൾ ഡയറ്റ് ) സി. മനോജ് കുമാർ ( DDE കോഴിക്കോട്) ഹസീസ് പി. (AEO മേലടി) വൈസ് ചെയർമാൻമാർ
ടി. പി. രതീഷ്, മിത്തു തിമോത്തി ജോ കൺവീനർമാർ എന്നിവരെ തെരഞ്ഞെടുത്തു.














