ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ, ക്ലറിക്കൽ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡ്യൻ നഴ്സിംഗ് കൗൺസിൽ നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരാണ് ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.
സർക്കാർ സർവീസിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് ക്ലറിക്കൽ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകൾ, ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷനു ശേഷം മാതൃവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 19 നു 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫുട്ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു
ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797, 9846748335

