കുടുംബശ്രീ ജില്ലാമിഷനും ശുചിത്വ മിഷനും ചേര്‍ന്ന് ബാലസഭ, സ്കൂള്‍ കുട്ടികള്‍ക്കായി പ്രബന്ധ മത്സരം നടത്തി
![]()

![]()
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാമിഷനും ശുചിത്വ മിഷനും ചേര്‍ന്ന് ബാലസഭ, സ്കൂള്‍ കുട്ടികള്‍ക്കായി പ്രബന്ധ മത്സരം നടത്തി. 40 കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ വിജയികളായ 10 കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു നിര്‍വഹിച്ചു.
സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ. കെ. വിപിന അധ്യക്ഷയായ പരിപാടി യില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (SISD) അനഘ ആര് സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീഷ്മ ശ്രീധര്‍ (IBCB), ബാലസഭ സ്റ്റേറ്റ് ആര് പി ശ്രീ ഷിംജിത്ത് പി. കെ. എന്നിവര്‍ ആശംസ അറിയിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രശ്മിശ്രീ നന്ദി അറിയിച്ചു.
![]()

![]()

![]()

![]()

![]()

