കൊയിലാണ്ടിയില്‍ വാഹനത്തിന് തീപിടിച്ചു, വര്‍ക്ക്ഷോപ്പില്‍ വെല്‍ഡിങ് ജോലിക്കിടെ
കൊയിലാണ്ടിയില്‍ വാഹനത്തിന് തീപിടിച്ചു, പഴയ ചിത്ര ടാക്കിസിന് സമീപം വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിങ് ജോലി ചെയ്ത് കൊണ്ടിരുന്ന കെ എല്‍ 56 സി – ടാറ്റ വാഗനര്‍ വാനിന്റെ ബോണിറ്റിനാണ് തീ പിടിച്ചത്, പൂര്‍ണമായും കത്തി നശിച്ചു.
കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി. കെ. മുരളീധരന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം,
അസി. സ്റ്റേഷന്‍ ഓഫീസര്‍ എം. മജീദ്, ഫയര്‍ ഓഫീസര്‍മാരായ ബി. ഹാേമന്ത്, ഇര്‍ഷാദ്, കെ. ബിനീഷ്, സി. സജിത്ത്, ഹോംഗാര്‍ഡ് ബാലന്‍, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് തീപിടിച്ചത്.